കോട്ടയം– ബി.ജെ.പി അനുകൂല രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനൊരുങ്ങി ക്രിസ്ത്യന്‍ നേതാക്കള്‍. മുന്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോര്‍ജ് ജെ മാത്യുവിന്റെ നേത്രത്വത്തിലാണ് നീക്കം. കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്. കോട്ടയത്ത് ഈരയില്‍ കടവില്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് സംഘടനയുടെ പ്രഖ്യാപനം. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കുന്ന യോഗം കര്‍ദിനാള്‍ ജോര്‍ജ് ആലങ്കേരി ഉദ്ഘാടനം ചെയ്യും. കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ ബി.ജെ.പി നേതാക്കളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. മുനമ്പം അടക്കമുള്ള വിഷയം ഉയര്‍ത്തി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് സംഘടനാ രൂപീകരണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group