തിരൂരങ്ങാടി – ഇന്ത്യ എന്റെ രാജ്യമാണ് എന്നപ്രമേയവുമായി പ്രവാസിലിഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉല്‍ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ച പ്രവാസികളൊട് നീതി പുലര്‍ത്താത്ത കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ക്കെതിതിരെ പ്രവാസികള്‍ വിധിയെഴുതുമെന്ന് റഷീദലി തങ്ങള്‍ പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി പ്രവാസി ഫാമിലി മീറ്റ് ഗൃഹസമ്പര്‍ക്ക പരിപാടികള്‍,വിദേശരാജ്യങ്ങളിലുള്ള പ്രവാസികളോട് വിവിധ മാധ്യമങ്ങളിലൂടെ സന്ദേശം കൈമാറല്‍, സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണ പരിപാടികള്‍, കേന്ദ്ര – കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്ക്കെത പ്രവാസി വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവാസി കോര്‍ണറുകള്‍ തുടങ്ങിയ പരിപാടികളാണ് പ്രവാസി ലീഗ് സംഘടിപ്പിക്കുന്നത്
പടിക്കല്‍ നടന്ന പരിപാടിയില്‍ പ്രവാസിലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. പി.സുരേന്ദ്രന് പ്രമേയപ്രഭാഷണം നടത്തി. സൗദി കെ.എം സി.സി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട് മുഖ്യ പ്രഭാഷണം നടത്തി പ്രവാസിലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചിമമ്മു ഹാജി, ടി. പി എം ബഷീര്‍, പി.എംകെ. കാഞ്ഞിയൂര്‍, എം.സൈതലവി, പി.എംബാവ ,ഹനീഫ ആല്‍ച്ചാട്ടില്‍, കുട്ടശ്ശേരി ഷരീഫ, ജാസ്മിന് മുനീര്‍, മജീദ്കള്ളിയില്,സിദ്ധീഖ്ചോനാരി, സലാംപടിക്കല് ജാഫര്‍ ചേളാരി ,കെ.കെ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group