മലപ്പുറം: പ്രവാസി വെൽഫെയർ ആൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ പുതിയ പ്രസിഡന്റ് ആയി മൂസ എടപ്പനാടും. വൈസ് പ്രസിഡണ്ടായി ഇസ്മയിൽ നീറാടും തെരഞ്ഞെടുക്കപ്പെട്ടു.
പ്രവാസികളുടെ ക്ഷേമത്തിനും വികസനത്തിനുമായി രൂപം കൊണ്ടിട്ടുള്ളതാണ് ഈ സഹകരണ സ്ഥാപനം. മലപ്പുറം ജില്ലയിൽ മൊത്തത്തിൽ പ്രവർത്തന പരിധിയുള്ള ഈ സംഘത്തിന്റെ ഭരണസമിതിയുടെ ഹോണറ റി സെക്രട്ടറിയായി അജി ത് പുളിക്കലും ഡയറക്ടർമാരായി വീക്ഷണം പി മുഹമ്മദ്, രാജൻ കുറുവ, ഷാഫി പൂക്കയിൽ, കുഞ്ഞുട്ടി പൊന്നാട്, അഷറഫ് ഒറുവിൽ, പി കെ കുഞ്ഞു ഹാജി, ലത്തീഫ് പടി ക്കൽ, ഹനീഫ ചെമ്പൻ, സുബൈദ ഹമീദ്, അംബിക നായർ, ശങ്കർ എളങ്കൂർ എന്നിവർ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടപടികൾ മലപ്പുറം കോഓപ്പറേറ്റീവ് യൂണിറ്റ് ഇൻസ്പെക്ടർ പി വിനോദ് നിയന്ത്രിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group