തിരുരങ്ങാടി : വിവിധ കാരണങ്ങളാൽ വിദേശ നാടുകളിൽ നിന്ന് തിരിച്ചെത്തിയ പ്രവാസികൾക്ക് താങ്ങും തണലുമാകാൻ പ്രവാസി ലീഗിന്റെ പ്രവർത്തനം സഹായകമാണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്താനും ആവശ്യങ്ങൾ നേടിയെടുക്കാനും മുൻ പ്രവാസികൾ മുന്നോട്ട് വരണം.
പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പി എം എ ജലീലിന് മുനിസിപ്പൽ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ പ്രവാസി ലീഗ് പ്രസിഡന്റ് കെ കെ ഇല്യാസ് അധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, എം കെ ബാവ, സി എച് മുഹമൂദ് ഹാജി, റഫീഖ് പാറക്കൽ, എം. അബ്ദുറഹ്മാൻ കുട്ടി, മുസ്തഫ കോണിയത്ത്, വി പി മുസ്തഫ, ജാഫർ കിഴക്കിനിയകത്ത്, ഇബ്രാഹിം തച്ചമ്മാട്, സി എച് അബുബക്കർ സിദ്ദിഖ്, എം പി റഊഫ്, സി എച് അയ്യൂബ്,പി എം ഹഖ്, ഉരുണിയൻ മുസ്തഫ, എൻ കെ മുഹമ്മദ് കുട്ടി ഹാജി, ഇസ്മായിൽ ഒടുങ്ങാട്ട്, കെ ടി ഹഖ്, പൂങ്ങാടൻ ഗഫൂർ, ബി കെ മുഹമ്മദ് അലി,എം വി സുബൈർ, പി ബഷീർ എന്നിവർ പ്രസംഗിച്ചു. പി എം എ ജലീൽ മറുപടി പ്രസംഗം നിർവഹിച്ചു.