പയ്യന്നൂർ – സ്ഥാപനത്തിലെ രേഖകൾ മോഷ്ടിച്ച് യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു. പയ്യന്നൂർ ബൈപാസ് റോഡിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുമതലക്കാരിയായ കണ്ണൂർ പള്ളിക്കുന്നിന് സമീപത്തെ നാൽപത്തിരണ്ടു കാരിയുടെ പരാതിയിലാണ് ചന്തേര പിലിക്കോട് ചൂരിക്കൊവ്വലിലെ വിന്യാസിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ മാർച്ച് ഇരുപത്തിമൂന്നിന് പരാതിക്കാരിയുടെ ഓഫീസിൽ അതിക്രമിച്ച് കയറിയ പ്രതി മേശയും കാബിനും കുത്തിത്തുറന്ന് രസീത് ബുക്കുകളും വൗച്ചറുകളും പെൻഡ്രൈവുകളും മോഷ്ടിച്ചതായി പരാതിയിൽ പറയു ന്നു. പിന്നീട് പ്രതി മാർച്ച് ഇരുപത്തിയഞ്ചിന് ഓഫീസിൽ വെച്ച് മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കൈകളിൽ കയറിപ്പിടിച്ചതായും ചുമലിൽ കൈവെച്ച്
പണം തന്നാൽ കൂടെ വരുമോ എന്ന് ചോദിച്ച് മാനഹാനി വരുത്തിയതായും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ രേഖകൾ മോഷ്ടിച്ച് സ്ഥാപനത്തിന്റെ പന്ത്രണ്ട് ലക്ഷത്തോളം രൂപ വഞ്ചിച്ചതായുള്ള പ്രധാനാധ്യാപികയു ടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം പയ്യന്നൂർ പോലീസ് കേസെടു ത്തിരുന്നു.