ആലപ്പുഴ – പി എം ശ്രീ വിവാദത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. ബുധനാഴ്ച നടക്കുന്ന അടുത്ത മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഇന്ന് ആലപ്പുഴയിലെ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പിന്നോട്ടില്ലെന്നാണ് സിപിഐ അറിയിച്ചത്. ഇന്ന് വൈകിട്ട് മൂന്നരക്ക് തുടങ്ങിയ കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു.
പിണറായി വിജയനുമായുള്ള കൂടികാഴ്ചയിൽ സിപിഐ മന്ത്രിമാരായ കെ. രാജൻ, ജി.ആർ.അനിൽ, പി.പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.
പി എം ശ്രീയിൽ ഒപ്പുവെച്ചത് മുതൽ സിപിഐ എതിർപ്പുമായി രംഗത്തുണ്ട്. ഒന്നുമറിയിക്കാതെയാണ് ഒപ്പുവെച്ചതെന്ന് സിപിഐ മുമ്പുതന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇതിനെ തുടർന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുമായി ഇന്ന് ആലപ്പുഴയിൽ കൂടിക്കാഴ്ച നടത്തിയത്.



