മലപ്പുറം- പി.വി അൻവറിന്റെ രാജി സംബന്ധിച്ച് മുസ്ലിം ലീഗ് സ്വന്തമായി എടുക്കേണ്ട ഒരു തീരുമാനവും ഇല്ലെന്നും രാഷ്ട്രീയ സഹചര്യം അനുസരിച്ച് യു.ഡി.എഫ് തീരുമാനമെടുക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫാണ് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അൻവറിന്റെ രാജി മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സർപ്രൈസാണ്. രാജിയിൽ ലീഗ് അൻവറിന് ഒരു തരത്തിലുള്ള ഉപദേശവും നൽകിയിട്ടില്ല. അൻവർ എന്താണ് പത്രസമ്മേളനം നടത്തി പറയാൻ പോകുന്നത് എന്നത് ഇന്നലെയാണ് ഞാൻ അറിഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫ് കൂട്ടായി എടുക്കേണ്ട തീരുമാനമാണ് അൻവറിന്റെ കാര്യത്തിലുള്ളത്. അൻവർ ലീഗിനെ പുകഴ്ത്തി പറഞ്ഞത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group