Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 7
    Breaking:
    • വയനാട്ടിലെ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തം; കൊങ്കൺ കമ്പനിയുടെ കടുത്ത വീഴ്ചയെന്ന് മന്ത്രി ടി. സിദ്ദിഖ്
    • വയനാട്ടിൽ മണ്ണിടിച്ചിൽ: രണ്ട് മരണം, തുരങ്കപാത മേഖലയിൽ ആളുകൾ കുടുങ്ങിയതായി സംശയം; രക്ഷാപ്രവർത്തനം തുടങ്ങി
    • കുവൈത്ത് എണ്ണ കമ്പനി കേബിളുകള്‍ മോഷ്ടിച്ച നാലംഗ സംഘം അറസ്റ്റില്‍
    • ഖത്തറില്‍ മധുരപാനീയങ്ങള്‍ക്ക് എക്‌സൈസ് നികുതി പ്രാബല്യത്തില്‍
    • ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ലാപ്ടോപ് കൊണ്ടുള്ള അടിയേറ്റ് മരിച്ചു, മലയാളി സഹപാഠി അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മുസ്ലിം ലീഗ് നേതാവ് പി.എച്ച് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു, ആയിരങ്ങളെ പിടിച്ചിരുത്തിയ പ്രഭാഷകൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പി.എച്ച് മാസ്റ്ററെ ഇ.ടി മുഹമ്മദ് ബഷീർ ആദരിക്കുന്നു. (ഫയൽ ചിത്രം)
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: കേരള മാപ്പില കലാ അക്കാദമി ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്റർ നിര്യാതനായി. മലപ്പുറം ജില്ലയിലെ കാരാട് സ്വദേശിയാണ്. മയ്യിത്ത് നമസ്കാരം ഉച്ചക്ക് ഒന്നരയ്ക്ക് കാരാട് ജുമാ മസ്ജിദിൽ നടക്കും. ഖബറടക്കം രണ്ടരക്ക് ആക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
    വിദ്യാർത്ഥി ആയിരിക്കെ തന്നെ മുസ്‌ലിം ലീഗ് വേദികളിലെ ശ്രദ്ധേയ പ്രഭാഷകനായിരുന്ന പി.എച്ച് അബ്ദുള്ള മാഷ്, കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയും വാഴക്കാട് പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയുമായും പ്രവർത്തിച്ചു. ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായി സേവനം ചെയ്തിട്ടുണ്ട്. സൗദിയിൽ കുറച്ചുകാലം പ്രവാസ ജീവിതം നയിച്ചിരുന്നു. പത്തുവർഷം മുമ്പ് കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ട ശേഷവും കർമ്മമേഖലയിൽ സജീവമായിരുന്നു. ഇരു വൃക്കകളും നഷ്ടമായതിനെതുടർന്ന് ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കെയാണ് അന്ത്യം.
    കേരള മാപ്പിള കലാ അക്കാദമിയുടെ സ്ഥാപക പ്രസിഡായിരുന്നു. പ്രസിഡന്റ് പദവിയിൽ 25ാം വർഷം പൂർത്തിയാക്കാനിരിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാപ്പിള കലകളെ പരിപോഷിപ്പിക്കുന്നതിനും ഈ രംഗത്ത് പ്രയാസമനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനുമായി 2001 ൽ മാപ്പിള കലാ രംഗത്തെ പ്രമുഖരെ ഉൾപെടുത്തി കേരള മാപ്പിള കലാ അക്കാദമി രൂപീകരണത്തിന് കാർമികത്വം വഹിച്ചു. നൂറോളം മാപ്പിളപ്പാട്ടുകളുടെയും ദേശഭക്തി ഗാനങ്ങളുടെയും രചയിതാവാണ്.

    സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രതിഭകൾക്ക് നൽകുന്ന സംസ്കൃതി സാഹിത്യ പുരസ്കാരം കഴിഞ്ഞ വർഷം പി.എച്ച് അബ്ദുല്ല മാസ്റ്റർക്ക് സമ്മാനിച്ചിരുന്നു. എം.എസ്.എഫ് ഹരിത മുൻ സംസ്ഥാന പ്രസിഡന്റും നിലവിലെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ആയിഷ ബാനു പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ മകളാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Muslim League PH Master
    Latest News
    വയനാട്ടിലെ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തം; കൊങ്കൺ കമ്പനിയുടെ കടുത്ത വീഴ്ചയെന്ന് മന്ത്രി ടി. സിദ്ദിഖ്
    07/07/2026
    വയനാട്ടിൽ മണ്ണിടിച്ചിൽ: രണ്ട് മരണം, തുരങ്കപാത മേഖലയിൽ ആളുകൾ കുടുങ്ങിയതായി സംശയം; രക്ഷാപ്രവർത്തനം തുടങ്ങി
    07/07/2026
    കുവൈത്ത് എണ്ണ കമ്പനി കേബിളുകള്‍ മോഷ്ടിച്ച നാലംഗ സംഘം അറസ്റ്റില്‍
    07/07/2026
    ഖത്തറില്‍ മധുരപാനീയങ്ങള്‍ക്ക് എക്‌സൈസ് നികുതി പ്രാബല്യത്തില്‍
    07/07/2026
    ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ലാപ്ടോപ് കൊണ്ടുള്ള അടിയേറ്റ് മരിച്ചു, മലയാളി സഹപാഠി അറസ്റ്റിൽ
    07/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version