കൊച്ചി- പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് പിന്തുണ നൽകാൻ പി.ഡി.പി തീരുമാനം. കൊച്ചിയിൽ ചേർന്ന സംസ്ഥാന സമിതി യോഗമാണ് മൂന്നു മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്. സി.പി.എം നേതാവ് പി.ജയരാജൻ രചിച്ച പുസ്തകത്തിൽ പി.ഡി.പി കേരളത്തിൽ മുസ്ലിം ചെറുപ്പക്കാർക്കിടയിൽ തീവ്രവാദാഭിമുഖ്യം ഉണ്ടാക്കി എന്ന ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പിന്തുണ തീരുമാനം പുനപരിശോധിക്കേണ്ടതില്ലെന്നുമാണ് പി.ഡി.പി തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group