കൊണ്ടോട്ടി– കരിപ്പൂര്‍ വിമാനത്താവളത്തില്‍ 23.42 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരി പിടിയില്‍. ബാംങ്കോകില്‍ നിന്ന് അബുദാബി വഴി ഇത്തിഹാദ് എയര്‍ വെഴ്‌സില്‍ എത്തിയ പയ്യന്നൂര്‍ തായ്‌നേരി എം.ടി.പി വീട്ടില്‍ മഷ്ഹൂദ ഷുഹൈബ് (30) നെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 24 വ്യായാഴ്ച പുലര്‍ച്ചെയാണ് യുവതി കസ്റ്റംസ് പിടിയിലായത്. ചെക്ക് ഇന്‍ ബാഗേജില്‍ 16 പൊതികളിലാക്കി ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. പണത്തിന് വേണ്ടി കാരിയറായതാണെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group