മലപ്പുറം: സൗദി അറേബ്യയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ പ്രത്യേക ക്ഷണപ്രകാരം ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള അതിഥിയായാണ് സാദിഖലി തങ്ങള്‍ ഹജ്ജിന് എത്തുന്നത്.
മെയ് 28ന് ദല്‍ഹിയിലെ സൗദി എംബസിയില്‍ അംബാസഡറുടെ നേതൃത്വത്തില്‍ നടക്കുന്ന ഔപചാരിക യാത്രയയപ്പ് ചടങ്ങിന് ശേഷം അന്ന് തന്നെ ജിദ്ദയിലേക്ക് യാത്ര തിരിക്കും. ഇതിനായി തങ്ങള്‍ 27ന് ദല്‍ഹിയിലെത്തും. ഹജ്ജ് കര്‍മങ്ങള്‍ക്ക് പുറമേ, പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്താനും വിശിഷ്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും. മടക്കയാത്രയും ദല്‍ഹി വഴിയായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group