കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിൻ്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മൊഴി. റോയ് തോമസിൻ്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന ഡോ. കെ പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയതായി റിപ്പോർട്ട്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും, സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്