സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ചയ്ക്ക് തയാറായതിനെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചർച്ച വിജയകരമായാൽ പ്രക്ഷോഭം ഒഴിവാക്കാമെന്നും, മാന്യമായ സമീപനമാണ് സമസ്ത സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. “സർക്കാരുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയാറാണ്. മുസ്‌ലിം സമുദായം വലിയൊരു വിഭാഗമാണ്. സമയമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ ചില പ്രസ്താവനകൾ ചൊടിപ്പിക്കുന്നതായിരുന്നു,” ജിഫ്രി തങ്ങൾ പറഞ്ഞു.

Read More

ഡ്രൈവറുമായി വിവാഹേതര ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത ഗതാഗത വകുപ്പിന്റെ നടപടി പിൻവലിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. എന്നാൽ, ഈ നടപടി വിവാദമായതിനെ തുടർന്ന് ഗതാഗത വകുപ്പ് സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കി. ഈ നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റ് വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു.

Read More