Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    • യുദ്ധ സാഹചര്യങ്ങളിൽ സമാധാന സന്ദേശം; മൈക്കിള്‍ ജാക്‌സന്റെ ഗാനം അവതരിപ്പിച്ച് യുഎഇയിലെ ഗായകർ
    • അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    • കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    • സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ലോക്സഭ തോൽവി, നേതൃത്വത്തിന് മുന്നറിയിപ്പുമായി പി. ജയരാജൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – ലോക്സഭാ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് മുന്നറിയിപ്പുമായി സി. പി. എം ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ. തോൽവിയെ കുറിച്ച് ശരിയായി വിലയിരുത്താനും തോൽവിയിൽ നിന്ന് പാഠം പഠിക്കാനും തയ്യാറാകണമെന്ന് ജയരാജൻ പറഞ്ഞു. സി.പി.എം നേതാവ് പി.കെ.കുഞ്ഞനന്തൻ്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് പാനൂരിൽ സംഘടിപ്പിച്ച അനുസ്‌മരണയോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജയരാജൻ.
    ചരിത്രത്തെ ശരിയായി വിലയിരുത്താനും തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാനും കമ്മ്യൂണിസ്റ്റുകൾ സ്വയം തയ്യാറാവണമെന്ന് പി.ജയരാജൻ അഭിപ്രായപ്പെട്ടു.

    ഇക്കാലമത്രയും നമ്മൾ ഉയർത്തിപ്പിടിച്ച – ശരിയായ നയങ്ങളും നിലപാടുകളും ഉയർത്തിപ്പിടിച്ചുതന്നെ ഇനിയും മുന്നോ ട്ടുപോകണം. ചരിത്രത്തെ ശരിയായി വില യിരുത്താൻ കഴിയുകയെന്നതാണ് പ്രധാനം. അതിന്റെയടിസ്ഥാനത്തിൽ മുന്നോട്ടു പോകാൻ ഊർജം കൈവരിക്കണം. എവിടെയെല്ലാമാണ് പോരായ്‌മ സംഭവിച്ചതെന്ന് സ്വയം വിമർശനപരമായി വിലയിരുത്തണം. 2019ലെ പരാജയത്തിനു ശേഷം 2021ൽ വീണ്ടും അധികാരത്തിലേറിയ ചരിത്രവും നമുക്ക് മുന്നിലുണ്ട്. തോറ്റാലും ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതായിരിക്കണം ശരിയായ കമ്മ്യൂണിസ്റ്റ് നിലപാട്. – ജയരാജൻ ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയു മായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളും വിവിധ കമ്മിറ്റികളുമെല്ലാം നടത്തിയ വിലയിരുത്തലിൽ നിന്ന് വേറിട്ടൊരു തുറന്നുപറച്ചിലാണ് ജയരാജൻ്റെ പ്രതികരണം. തോൽവിയെ മാനിക്കുന്നുവെന്നും തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള വർ പ്രസ്‌താവിച്ചിരുന്നു. എന്നാൽ പരിശോധനയ്ക്കപ്പുറം പാഠംപഠിക്കണമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം നിലപാട് പ്രഖ്യാപിക്കുകയായിരുന്നു ജയരാ ജൻ. നേരത്തെയും പാർട്ടി ഘടകളിൽ നില പാട് പ്രഖ്യാപനത്തിൽ ജയരാജൻ വേറിട്ടു നിൽക്കുന്നയാളാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPIM Election P Jayarajan
    Latest News
    അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    22/03/2026
    യുദ്ധ സാഹചര്യങ്ങളിൽ സമാധാന സന്ദേശം; മൈക്കിള്‍ ജാക്‌സന്റെ ഗാനം അവതരിപ്പിച്ച് യുഎഇയിലെ ഗായകർ
    22/03/2026
    അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    22/03/2026
    കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    22/03/2026
    സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version