ഒതായി(അരീക്കോട്)- ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോഷിയേഷൻ വിവിധ പരിപാടികളോടെ പ്രവാസി ഡേ സംഘടിപ്പിച്ചു.രക്ഷാധികാരി അഹമ്മദ് കുട്ടി ടി പി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്
സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, എൽ.എസ്.എസ്, യു.എസ്.എസ് നേടിയ കുട്ടികളെയും മൊമെന്റോ നൽകി ആദരിച്ചു.


പ്രമുഖ മോട്ടിവേറ്റർ ലുഖ്മാൻ അരീക്കോട്, കുട്ടികൾ എങ്ങിനെ ലക്ഷ്യം കൈവരിക്കാം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. നമ്മുടെ അഭിരുചി മനസിലാക്കി അത്തരത്തിലുള്ള കോഴ്സ്കൾ തിരഞ്ഞെടുക്കാൻ കുട്ടികൾക്ക് സാധിക്കണമെന്ന് ലുഖ്മാൻ പറഞ്ഞു. കാദറിന്റെ നേതൃത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കൺവീനർ ഫൈസൽ ബാബു കെ സി, പരിപാടി നിയന്ത്രിച്ചു. ഭാരവാഹിളായ ഇബ്രാഹിം എടപ്പറ്റ, യൂസഫ് യൂ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുനീർ കെ പി സ്വാഗതവും. ട്രഷറർ ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു.അബ്ദുൽ ഗഫൂർ പി , ഉമ്മർ ചെമ്മല, നാസർ കെ ടി , യാക്കൂബ് പി കെ, അമീൻ ചെമ്മല തുടങ്ങിയവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഉബൈദ് ചെമ്പകത്ത്,അനസ്മോൻ ഇ, സജീർ പി കെ, കാദർ കൈതറ തുടങ്ങിയവർ പരിപാടിക്ക് നേത്രത്വം നൽകി