Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 24
    Breaking:
    • ഇറാന്‍ അംബാസഡറെ ലെബനോന്‍ പുറത്താക്കി
    • മുഹമ്മദ് ബാഖര്‍ ദുല്‍ഖദര്‍ ലാരിജാനിയുടെ പിന്‍ഗാമി
    • യു.എ.ഇയിൽ കനത്ത മഴ; അബുദാബിയിൽ താഴ്​ന്ന ​പ്രദേശങ്ങളിൽ വെള്ളം കയറി, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
    • ദക്ഷിണ ലെബനോന്‍ പിടിച്ചെടുത്ത് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സ്‌മോട്രിച്ച്
    • ഗള്‍ഫില്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതായി സ്റ്റാര്‍മര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ജീവിതാന്ത്യം വരെ നാടകത്തെ പ്രണയിച്ച കലാകാരനായിരുന്നു എൻ.എസ് പ്രകാശ്-അനുസ്മരണ സമ്മേളനം

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്08/02/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കായംകുളം: നടൻ, നാടകകൃത്ത്, സംവിധായകൻ,സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന എൻ.എസ്.പ്രകാശിനെ വള്ളികുന്നം “ഇവിടം” സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരിച്ചു. വള്ളികുന്നം ഇലിപ്പക്കുളത്ത് എൻ.എസ്.പ്രകാശിൻറെ വസതിയായ നല്ലവീട്ടിൽ നടന്ന ആറാമത് ചരമവാർഷിക പരിപാടിയിലും സ്മൃതികുടീരത്തിലെ പുഷ്പാർച്ചനയിലും നാടക പ്രവർത്തകരും രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും കുടുംബാംങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “ഓർമ്മ” എന്ന പേരിൽ നടത്തിയ അനുസ്‌മരണ ചടങ്ങിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ വള്ളികുന്നം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മലയാളിയുടെ ആവിഷ്‌കാരത്തിൻറെ അടയാളമായ നാടകത്തെ ജീവിത ലഹരിയായി കണ്ട് മരണം വരെയും അരങ്ങിനൊപ്പം നിലകൊണ്ട അപൂർവ പ്രതിഭയായിരുന്നു എൻ.എസ്.പ്രകാശെന്ന് അദ്ദേഹം അനുസ്‌മരിച്ചു. ഓണാട്ടുകരയിലെ ഗ്രാമീണ നാടക-സാംസ്‌കാരിക സംഘങ്ങളിൽ നിറഞ്ഞു നിന്ന അദ്ദേഹം അമേച്വർ-പ്രൊഫഷണൽ നാടകങ്ങളുടെ രചനയും സംവിധാനവും അഭിനയവുമടക്കമുള്ള എല്ലാ മേഖലകളിലും നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. 1995 ൽ സംസ്ഥാന സർക്കാരിൻറെ മികച്ച നടനുള്ള പുരസ്കാരം നേടിയ കൊല്ലം തൂലികയുടെ “ചെമ്മീനി” ലെ ചെമ്പൻ കുഞ്ഞ് അടക്കം മലയാള നാടകവേദിയിൽ മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി. നിരവധി ടെലിവിഷൻ സീരിയലുകളിലും ചില ഡോക്യൂമെന്ററികളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

    സാംസ്‌കാരിക പ്രവർത്തകനും മുൻ ജയിൽ ഡി.ഐ.ജിയുമായ സന്തോഷ് സുകുമാരൻ അധ്യക്ഷത വഹിച്ചു. ഗായകൻ ചാരുംമൂട് പുരുഷോത്തമൻ, ഫോട്ടോഗ്രാഫർ സുഗതൻ വട്ടയ്ക്കാട്, നടന്മാരായ സഹീർ മുഹമ്മദ്, സുബൈർ ഖാൻ, എൻ.എസ്.പ്രകാശിൻറെ മകൾ സ്‌നേഹ പ്രകാശ്, ഡോ.സുഷമ അജയൻ, അഷറഫ് കോലേലി എന്നിവർ സംസാരിച്ചു. കെ.പി.എ.സി അഷറഫ്, അഡ്വ.എൻ.എസ്. ശ്രീകുമാർ, ഷാജി പണിക്കശേരി, എൻ.എസ്.സലിം കുമാർ, സലീൽ ഇല്ലിക്കുളം, ഷാനവാസ് കുറ്റിപ്പുറം, ടി.ആർ. ബാബു, റിയാസ് ചൂനാട്, അഡ്വ.ഗീത സലിം, രാഘവൻ, എൻ.എസ്.പ്രകാശിൻറെ സഹധർമ്മിണി സുധ ജി നായർ, കുടുംബാംഗങ്ങൾ എന്നിവരടക്കം നിരവധിപേർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. എൻ.എസ്.പ്രകാശിൻറെ സ്മരണാർത്ഥം “എൻ.എസ്.പ്രകാശ്: ജീവിതവും നാടകവും” എന്ന പേരിൽ ഓർമ്മപ്പുസ്തകവും സ്മരണികയും പുറത്തിറക്കാൻ അനുസ്‌മരണ പരിപാടിയിൽ തീരുമാനിച്ചു.

    ഫോട്ടോ അടിക്കുറിപ്പ്:
    നടനും സംവിധായകനുമായിരുന്ന എൻ.എസ്.പ്രകാശിൻറെ ആറാം ചരമവാർഷികത്തിൽ വള്ളികുന്നം ഇലിപ്പക്കുളത്ത് അദ്ദേഹത്തിൻറെ സ്‌മൃതികുടീരത്തിൽ നാടക -സാംസ്‌കാരിക പ്രവർത്തകരും കുടുംബാംഗംങ്ങളും പുഷ്‌പാർച്ചന നടത്തുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാന്‍ അംബാസഡറെ ലെബനോന്‍ പുറത്താക്കി
    24/03/2026
    മുഹമ്മദ് ബാഖര്‍ ദുല്‍ഖദര്‍ ലാരിജാനിയുടെ പിന്‍ഗാമി
    24/03/2026
    യു.എ.ഇയിൽ കനത്ത മഴ; അബുദാബിയിൽ താഴ്​ന്ന ​പ്രദേശങ്ങളിൽ വെള്ളം കയറി, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
    24/03/2026
    ദക്ഷിണ ലെബനോന്‍ പിടിച്ചെടുത്ത് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സ്‌മോട്രിച്ച്
    24/03/2026
    ഗള്‍ഫില്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതായി സ്റ്റാര്‍മര്‍
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.