തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സർക്കാർ തീരുമാനത്തേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഇല്ല, ഇല്ല, ഒന്നും പറയാനില്ല എന്നായിരുന്നു വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഗോവിന്ദന് മറുപടി പറഞ്ഞത്.
അതേസമയം ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. ഇതിനെ കേരളം ഒന്നടങ്കം എതിര്‍ക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
യില്‍ നിയമം കൂടി ലംഘിച്ചവരാണ് ടി.പി കേസിലെ പ്രതികളെന്നും കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ഇളവ് നല്‍കുക സാധ്യതമല്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. നിയമത്തിന് മുകളിലൂടെ പറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ വിമർശിച്ചു.