ആലപ്പുഴ: സ്റ്റൈപന്റ് വിതരണം മുടങ്ങി; ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ഡോക്ടർമാരുടെ സമരം ആശുപത്രിയിലെ 234 ഓളം പി.ജി ഡോക്ടർമാരാണ് വെള്ളിയാഴ്ച രാവിലെ മുതൽ സമരം ആരംഭിച്ചത്.
എല്ലാ മാസവും പത്താം തീയതിയോടെ ലഭിക്കുന്ന സ്റ്റൈപൻ്റ് 19 ആയിട്ടും ലഭിക്കാതെ വന്നതോടെയാണ് പി.ജി ഡോക്ടർമാർ സമരത്തിനിറങ്ങിയത്. സോഫ്റ്റ് വെയർ തകരാർ മൂലമാണ് സ്റ്റൈപൻ്റ് മുടങ്ങിയതെന്ന് അധികൃതർ പറയുന്നു. എന്നാൽ മറ്റ് റസിഡൻ്റ് ഡോക്ടർമാർക്കും ജീവനക്കാർക്കുമെല്ലാം നേരത്തെ ശമ്പളം ലഭിച്ചു.
സ്റ്റൈപൻ്റ് ലഭിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരമാരംഭിക്കാനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു. പി.ജി ഡോക്ടർമാരുടെ സമരം ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group