പരപ്പനങ്ങാടി– പാലത്തിങ്ങള്‍ ന്യൂ കട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥിക്കായുള്ള തിരച്ചിലിലിനായി നേവിയും. ശനിയാഴ്ച മുതല്‍ പുഴയിലെ ഷട്ടറുകളെല്ലാം അടച്ചതിനാല്‍ മുകള്‍ ഭാഗത്തെ പുഴയില്‍ വെള്ളം കൂടുമെന്ന് പ്രദേശവാസികൾക്ക് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാഗ്രത നിര്‍ദേശം നല്‍കി. പുഴ എത്തിച്ചേരുന്ന അഴിമുഖത്തും തീരക്കടലിലും ചില മത്സ്യത്തൊഴിലാളികള്‍ തെരച്ചിലും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ താനൂര്‍ എടക്കപ്പുറം സ്വദേശി ജുറൈജിനെ പാലത്തിങ്ങല്‍ കീരനെല്ലൂര്‍ ന്യൂകട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായത്. താനൂര്‍ പരപ്പനങ്ങാടി നഗരസഭ അധികാരികള്‍ മലപ്പുറം ജില്ല കലക്ടറെ സമീപിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് നേവി സംഘം എത്തുന്നത്.