മലപ്പുറം– ദേശീയപാത 66ലെ നിര്‍മാണ പ്രവൃത്തി നടക്കുന്ന കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദേശീയപാതയുടെ ഒരു ഭാഗവും സര്‍വീസ് റോഡ് പൂര്‍ണമായും തകര്‍ന്നിരുന്നു. അതിനു സമീപത്ത് തന്നെയാണ് വീണ്ടും സംരക്ഷണ ഭിത്തി പൊളിഞ്ഞത്. പ്രദേശത്ത് സര്‍വീസ് റോഡിന് കൂടുതല്‍ സ്ഥലങ്ങളില്‍ വിള്ളല്‍ രൂപപ്പെട്ടിറ്റുണ്ട്. മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളിലും വെള്ളം കയറിയിട്ടുണ്ട്.
കനത്ത മഴക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ കൊളപ്പുറത്തിനും കൂരിയാട് പാലത്തിനുമിടയിലാണ് സംഭവം. വയലിലൂടെ നിര്‍മാണം നടത്തുന്ന ദേശീയപാതയുടെ മൂന്ന് കിലോമീറ്റര്‍ ഭാഗത്തില്‍ ഒരു കിലോമീറ്ററിലധികം ഭാഗമാണ് തകര്‍ന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group