മലപ്പുറം: കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ക്ക് പിന്തുണയുമായി ഇ കെ വിഭാഗം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പൊതുനിരത്തുകളിലും സ്റ്റേജുകളിലം അന്യപുരുഷന്മാര്ക്കിടയില് യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും, ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയിണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്ന്നതല്ലെന്നുുള്ള കാന്തപുരം വിഭാഗം സമസ്ത നേതാക്കളുടെ പ്രസ്താവനക്ക് പിന്തുണയുമായാണ് നാസര്‍ ഫൈസി രംഗത്തെത്തിയത്. അന്യപുരുഷന്മാര്ക്കിടയില് യുവതികളെ പ്രദര്‍ശിപ്പിക്കരുതെന്ന പ്രസ്താവന സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ വിവാദമായി മാറിയ സാഹചര്യത്തില്‍കൂടിയാണ് നാസര്‍ ഫൈസിയുടെ പിന്തുണ.
നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം പ്രസ്താവനയുമായി രംഗത്തെത്തിയത്.
‘മുസ്ലിം സ്ത്രീ പുരുഷന്മാര് വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും പൊതു ഇടങ്ങളിലും എങ്ങിനെയാണ് ജീവിക്കേണ്ടത് എന്ന് ജീവിതത്തിന്റെ സമ്പൂര്‍ണ്ണ വ്യവസ്ഥിതിയായ മതം – ഇസ്ലാം പറഞ്ഞിട്ടുണ്ട്. മതവിധി ബോധ്യപ്പെത്താനും പറഞ്ഞു കൊണ്ടേയിരിക്കാനുമാണ് മതം പഠിച്ച പണ്ഡിതന്മാര്. ബഹുമാനപ്പെട്ട കാന്തപുരത്തിനും അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീ പുരുഷ അണികളോട് മതവിധി പറയാനുള്ള അവകാശവും ബാധ്യതയുമുണ്ട്.
അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ എങ്ങിനെയായിരിക്കണമെന്ന് അദ്ദേഹത്തിന് പറയാം . അംഗീകരിക്കാത്തവര്‍ക്ക് തള്ളാം . പക്ഷേ പറയാന്‍ പാടില്ല എന്ന തിട്ടൂരം അദ്ദേഹത്തോട് മാത്രമല്ല ഒരു മത പണ്ഡിതനോടും വേണ്ട’.നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കില്‍ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







