തൂശൂര്‍ – കരുവന്നൂരിലെ പാവങ്ങളുടെ പണം എങ്ങനെ തിരിച്ചുകൊടുക്കാമെന്ന് താന്‍ ചര്‍ച്ച ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാധാരണക്കാരുടെ പണം സി പി എം കൊള്ളയടിച്ചു. കരുവന്നൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും മോഡി പറഞ്ഞു. വിഷുക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുന്നംകുളത്ത് മലയാളത്തില്‍ പ്രസംഗം ആരംഭിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വടക്കുന്നാഥന്, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറഞ്ഞാണ് മോഡി പ്രസംഗം ആരംഭിച്ചത്. പുതുവര്‍ഷം പുതിയ രാഷ്ട്രത്തിന്റെ തുടക്കം കുറിക്കലിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വീടുകളിലും മോഡിയുടെ ഗ്യാരന്റി എത്തി. മുദ്ര ലോണുകള്‍ വഴി സഹായം നല്കി. കേരളത്തില്‍ ആയുഷ്മാന്‍ പദ്ധതി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയെന്നും മോഡി പറഞ്ഞു.
രാഹുല്‍ വന്നതിനേക്കാള്‍ കൂടുതല്‍ വയനാട്ടില്‍ കാട്ടാന ഇറങ്ങിയെന്ന് പരിപാടിയില്‍ പങ്കെടുത്ത് പത്മജ വേണുഗോപാല്‍ പറഞ്ഞു. പിണറായി പറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ സമരം നിര്‍ത്തിയില്ലെങ്കില്‍ ഫയലു പൊന്തും. ആദ്യത്തെ താമര വിരിയുന്നത് തൃശൂരിലായിരിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപി, ചാണകം പൂജ്യമായ വസ്തുവാണ്, വിമര്‍ശിക്കുന്നവരുടെ മാതാപിതാക്കള്‍ ചാണകത്തില്‍ കിടന്നിട്ടില്ലെയന്നും പത്മജ വേണുഗോപാല്‍ ചോദിച്ചു. സുരേഷ് ഗോപി ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group