കണ്ണൂർ – സോളാർ സമരം ഒത്തു തീർക്കാൻ സി.പി.എം ശ്രമിച്ചെന്ന ആരോപണത്തിൽ വസ്തുതയില്ലെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം. വി ജയരാജൻ. എൽഡിഎഫിന്റെ സോളാർ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് ഒരു ഫോൺകോൾ വഴിയെന്ന് വെളിപ്പെടുത്തലിലാണ് ജയരാജന്റെ പ്രതികരണം.
സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ഒത്തു തീർപ്പിന് പോകേണ്ട കാര്യം സി.പിഎമ്മിനില്ല. ഈ ആരോപണം പാർട്ടിക്ക് എതിരായ പ്രചാരവേലയാണ്.- ജയരാജൻ പറഞ്ഞു.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഉന്നതങ്ങളിലേക്ക് പോകാതിരിക്കാൻ ഒത്തു തീർപ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തമാണ്. സോളാർ കേസിൽ സമരത്തിന് ശേഷമാണ് ജൂഡീഷണൽ അന്വേഷണം പ്രഖ്യാപിച ഉത്തരവ് ഇറങ്ങിയത്. – ജയരാജൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group