Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • ‘യുദ്ധത്തിൽ ഇടപെട്ടാൽ അമേരിക്കക്ക് സർവനാശം; അടിച്ചേൽപ്പിക്കുന്ന സമാധാനം ഇറാന് വേണ്ട’ – ഖാംനഈ
    • ആർ.എസ്.എസുമായി ഇന്നലെയും ബന്ധമില്ല, ഇന്നുമില്ല,നാളെയുമില്ല- മുഖ്യമന്ത്രി പിണറായി വിജയൻ
    • കുഞ്ഞിനെ വലിച്ചെറിഞ്ഞതോ, വീഴ്ചയില്‍ പറ്റിയതോ? പറമ്പില്‍ നിന്നു കണ്ടെത്തിയ നവജാത ശിശുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം
    • ഇറാന്‍ പൗരന്മാര്‍ക്ക് ഓവര്‍‌സ്റ്റേ പിഴകള്‍ ഒഴിവാക്കി യുഎഇ
    • കരഞ്ഞുകലങ്ങിയ കണ്ണുമായി റിയാദിൽ സിയാദിന്റെ മരണാനന്തര ചടങ്ങിൽ സ്പോൺസർ, താൻ മരിക്കുന്നത് വരെ സിയാദിന്റെ ശമ്പളം കുടുംബത്തിന് അയക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മുഹമ്മദ്കുട്ടിയുടെ കച്ചവടം മുടങ്ങില്ല; അദാലത്തില്‍ മന്ത്രിയുടെ ഉറപ്പ്

    ദി മലയാളം ന്യൂസ്‌By ദി മലയാളം ന്യൂസ്‌13/01/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: കൊണ്ടോട്ടി കൊടമ്പാട്ടിക്കുഴി ചെമ്പന്‍ മുഹമ്മദ് കുട്ടി (65)യുടെ കച്ചവടം മുടങ്ങില്ലെന്ന്് അദാലത്തില്‍ മന്ത്രി അഡ്വ. മുഹമ്മദ് റിയാസിന്റെ ഉറപ്പ് . ഭിന്നശേഷിക്കാരനായ തനിക്ക് ഉപജീവനത്തിനായി അനുവദിച്ച ബങ്ക് റോഡരികില്‍ സ്ഥാപിച്ച് കച്ചവടം നടത്താന്‍ കൊണ്ടോട്ടി നഗരസഭ അനുവദിക്കുന്നില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് കൊണ്ടോട്ടി കൊടമ്പാട്ടിക്കുഴി ചെമ്പന്‍ മുഹമ്മദ് കുട്ടി (65) അദാലത്തിന് എത്തിയത്. 1987 ല്‍ സംസ്ഥാന വികലാംഗ ക്ഷേമ ബോര്‍ഡ് വഴി അനുവദിച്ച ബങ്ക് ഉപയോഗിച്ച് വര്‍ഷങ്ങളോളം കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ കച്ചവടം നടത്തിയിരുന്നു.

    പിന്നീട് കൊളത്തൂര്‍- എയര്‍പോര്‍ട്ട് റോഡരികിലേക്ക് ബങ്ക് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നഗരസഭ ലൈസന്‍സ് നല്‍കുന്നില്ലെന്നായിരുന്നു പരാതി. സാമൂഹിക ക്ഷേമ പെന്‍ഷന്‍ മാത്രമാണ് തന്റെ ഏക വരുമാനം. ബങ്ക് ഉപയോഗിച്ച് കച്ചവടം നടത്തുന്നതിന് പി.എം സ്വാനിധി പദ്ധതി വഴി 50,000 രൂപ വായ്പയായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബങ്ക് പ്രവര്‍ത്തിപ്പിക്കാനാവാത്തത് മൂലം വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലാണെന്നും ഇദ്ദേഹം പരാതിപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇദ്ദേഹത്തിന്റെ പരാതി മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് അനുഭാവ പൂര്‍വ്വം കേട്ടു. പരാതി മാനുഷിക പരിഗണന നല്‍കി പരിശോധിക്കുവാനും കച്ചവടം നടത്തുന്നതിനുള്ള സൗകര്യം ഉറപ്പാക്കാനും കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    minister riyaz muhmmed kutty
    Latest News
    ‘യുദ്ധത്തിൽ ഇടപെട്ടാൽ അമേരിക്കക്ക് സർവനാശം; അടിച്ചേൽപ്പിക്കുന്ന സമാധാനം ഇറാന് വേണ്ട’ – ഖാംനഈ
    18/06/2025
    ആർ.എസ്.എസുമായി ഇന്നലെയും ബന്ധമില്ല, ഇന്നുമില്ല,നാളെയുമില്ല- മുഖ്യമന്ത്രി പിണറായി വിജയൻ
    18/06/2025
    കുഞ്ഞിനെ വലിച്ചെറിഞ്ഞതോ, വീഴ്ചയില്‍ പറ്റിയതോ? പറമ്പില്‍ നിന്നു കണ്ടെത്തിയ നവജാത ശിശുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം
    18/06/2025
    ഇറാന്‍ പൗരന്മാര്‍ക്ക് ഓവര്‍‌സ്റ്റേ പിഴകള്‍ ഒഴിവാക്കി യുഎഇ
    18/06/2025
    കരഞ്ഞുകലങ്ങിയ കണ്ണുമായി റിയാദിൽ സിയാദിന്റെ മരണാനന്തര ചടങ്ങിൽ സ്പോൺസർ, താൻ മരിക്കുന്നത് വരെ സിയാദിന്റെ ശമ്പളം കുടുംബത്തിന് അയക്കും
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.