തൃശൂർ: എരഞ്ഞേരി അങ്ങാടയിൽ വീട്ടിനുള്ളിൽ വൃദ്ധയേയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരാണ് മരിച്ചത്. നാല് ദിവസമായി ഇവരുടെ വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു.
പ്രദേശത്ത് അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ വാർഡ് കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group