തൃശൂർ: തൃശൂരിൽ അമ്മയെയും മകനെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ മേൽപ്പാലത്തിനു സമീപം കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ അഞ്ചോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ശേഷം നടത്തിയ പരിശോധനയിലാണ് ടെറസിനു മുകളിൽ മകൻ ജെയ്തുവിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരും വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് അനുമാനം. സംഭവത്തിൽ കേസെടുത്ത് തുടർ നടപടികളിലാണെന്ന് പോലീസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group