താനൂർ- താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ മഠത്തിൽ റോട്ടിൽ നടുവത്തി പാലത്തിനടുത്ത് കാലടി ബാലന്റെ ഭാര്യ ലക്ഷ്മി ദേവി (74 ) ഇവരുടെ മകൾ ദീപ്തി (36) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മി ദേവിയുടെ മൃതദേഹം തൂങ്ങി മരിച്ച നിലയിലായിരുന്നു. ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു മകള്‍ ദീപ്തിയെ കണ്ടെത്തിയത്. താനൂർ പോലീസ് സംഭവസ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group