Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • കോഴിക്കോട് സ്വദേശി അഫ്‌സൽ താഹയുടെ മൃതദേഹം ബെയിഷിൽ മറവുചെയ്തു
    • ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലല്ല, ഇറാനെ തകർക്കാനാകില്ല- എം.കെ ഭദ്രകുമാർ
    • 2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    • ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    • അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    മോണിക്ക ഒരു എ ഐ സ്റ്റോറി ജൂൺ 21 ന് പ്രദർശനത്തിന് എത്തും 

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/05/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി : മോണിക്ക ഒരു എ ഐ സ്റ്റോറിയുടെ റിലീസ് നീട്ടി .ജൂൺ 21 ന് പ്രദർശനത്തിന് എത്തും. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമയെന്ന് ഇന്ത്യ ഗവെർന്മെന്റിന്റെ എ ഐ വെബ് സൈറ്റിൽ രേഖപ്പെടുത്തിയ മോണിക്ക ഒരു എ ഐ സ്റ്റോറി ജൂൺ 21 ഇന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.നേരത്തെ മെയ് 31 നായിരുന്നു റിലീസ് തീരുമാനിച്ചത്.എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ  പ്രദർശനം ജൂൺ 21 ലേക്ക് മാറ്റുകയാണ് .

    കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടൻ തന്റെ അസുഖത്തെ  സംബന്ധിച്ച കാര്യം ഒരു ചടങ്ങിൽ വെച്ച് വെളിപ്പെടുത്തുകയുണ്ടായി . അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ  ചെറിയ രീതിയിൽ തനിക്കുണ്ടെന്നും ചെറുപ്പത്തിൽ കണ്ടത്തിയിരുന്നെങ്കിൽ അത് മാറ്റാനാകുമായിരുന്നെന്നും ആ നടൻ തുറന്നു പറഞ്ഞിരുന്നു.തന്റെ നാല്പത്തി ഒന്നാം വയസ്സിലാണ് ആ രോഗം തിരിച്ചറിഞ്ഞതെന്നായിരുന്നു അദ്ദേഹം പറഞ്ഞത് . മോണിക്ക ഒരു എ ഐ സ്റ്റോറി യഥാർത്ഥത്തിൽ പ്രമുഖ നടൻ സൂചിപ്പിച്ച ആ അസുഖം വന്ന ഒരു കുട്ടിയുടെ കഥയാണ് ഹൈപ്പർ ആക്റ്റീവ് ആയ സ്വരൂപ് എന്ന കുട്ടി സ്‌കൂളിലും വീട്ടിലും അയൽവാസികൾക്കിടയിലും സൃഷ്ടിക്കുന്ന അലോസരങ്ങളും പ്രശ്‍നങ്ങളും  ആ കുട്ടിയുടെ അസുഖം മൂലമാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നില്ല .ചെറിയ കുട്ടിയായിരിക്കുമ്പോൾ ഉചിതമായ സമയത്തു ചികിത്സ നൽകാത്തതിനെ തുടർന്നു നാല്പത്തി ഒന്നാം വയസ്സിലും അതിന്റെ പ്രശ്നങ്ങൾ തനിക്കുണ്ടെന്ന് തുറന്നു പറഞ്ഞ നടന്റെ അവസ്ഥ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് .
    മോണിക്ക ഒരു എ ഐ സ്റ്റോറി  ഹൈപ്പർ ആക്റ്റീവ് ആയ കുട്ടിയുടെ മനോനിലയെക്കുറിച്ചും അവൻ ഒരു അത്ഭുത ബാലനായി മാറുന്നതിനെക്കുറിച്ചും കുട്ടികളെ പ്രചോദിപ്പിക്കുന്ന ഒരു സിനിമയാണ്.
    മാളികപ്പുറം എന്ന സിനിമയിലൂടെ പ്രശസ്തനായ ശ്രീപത് ആണ് സ്വരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .മാന്ത്രികനായ മോട്ടിവേറ്ററായി ഗോപിനാഥ് മുതുകാടും എ ഐ കഥാപാത്രമായി അമേരിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ അപർണ മൾബറിയും  അഭിനയിക്കുന്നു .ശുഭ ടീച്ചർ, സിന്ധു ടീച്ചർ, ആനന്ദ ജ്യോതി, ഹരി,  അജയ് കല്ലായി  അനിൽ ബേബി  പി കെ അബ്ദുല്ല  സിനി എബ്രഹാം ആൽബർട്ട് അലക്സ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ ..പ്രഭാവർമയുടെ വരികൾക്ക് യുനാസിയോ സംഗീതം നൽകി ..റോണി റാഫേലാണ് പശ്ചാത്തല സംഗീതം ..ഡി ഓ പി സജീഷ് രാജ് എഡിറ്റിംഗ് ഹരി ജി നായർ , 
    സാംസ് പ്രൊഡക് ഷൻ ഹൗസിന്റെ പേരിൽ മൻസൂർ പള്ളൂർ നിർമിച്ച സിനിമയുടെ കഥയും സംവിധാനവും ഇ എം അഷ്‌റഫ് ആണ് . കാഞ്ഞങ്ങാട് മാഹി  കൊച്ചിൻ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത് .
    മൻസൂർ പള്ളൂർ രചിച്ച, അമേരിക്കക്കാരി മലയാളത്തിൽ പാടിയ സിനിമയുടെ പ്രൊമോഷൻ ഗാനം ഇപ്പോൾ വൈറലാണ് .

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കോഴിക്കോട് സ്വദേശി അഫ്‌സൽ താഹയുടെ മൃതദേഹം ബെയിഷിൽ മറവുചെയ്തു
    21/06/2025
    ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലല്ല, ഇറാനെ തകർക്കാനാകില്ല- എം.കെ ഭദ്രകുമാർ
    21/06/2025
    2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    20/06/2025
    ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    20/06/2025
    അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version