മലപ്പുറം- വള്ളുവമ്പ്രം മുസ്‌ലിയാർ പീടികയിൽ പ്രൊഫസർ മുസ് ലിയാരകത്ത് മൊയ്‌തീൻ കുട്ടി (89) നിര്യാതനായി.
ജമാഅത്തെ ഇസ് ലാമി അംഗമായിരുന്ന മൊയ്‌തീൻ കുട്ടി ഫാറൂഖ് കോളേജിലെ അറബി വിഭാഗം തലവനായിരുന്നു. സൗദി അറേബ്യയിലെ അറബ് ന്യൂസ് എഡിറ്റോറിയൽ ട്രാൻസലേറ്ററായും ആകാശവാണിയിലും (ഡൽഹി,സിംല) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലപ്പുറം ഫലാഹിയ കോളേജിലെ പ്രിൻസിപ്പൽ ആയും മലപ്പുറം വിദ്യാനഗർ സ്കൂളിന്റെ സ്ഥാപക ചെയർമാനായും പ്രവർത്തിച്ചു. മോങ്ങം അൻവാറുൽ ഇസ് ലാം അറബി കോളേജ്, അത്താണിക്കൽ കാരുണ്യ കേന്ദ്രം തുടങ്ങി ഒട്ടേറെ സാമൂഹ്യ സേവന വിദ്യാഭ്യാസ രംഗങ്ങളിൽ പ്രവർത്തിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് (19/01/2026) വൈകുന്നേരം 4.30ന് വള്ളുവമ്പ്രം മഹല്ല് ജുമാ മസ്ജിദിൽ.
ഭാര്യ. സുലൈഖ കോടിത്തൊടിക (ചെറുപുത്തൂർ ). മക്കൾ :ഷഫീഖ് അഹമ്മദ്, റഫീഖ് ഹസ്സൻ (സെൻട്രൽ എക്സൈസ്), മുനീർ, സലീം, ആയിഷ, അമീന ഫിർദൌസ് മക്കരപ്പറമ്പ്. മരുമക്കൾ: അബ്ദുറസാഖ് വടക്കാങ്ങര, നസീർ വി.പി മക്കരപ്പറമ്പ്, മുൻ മലപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം സുബൈദ മുസ് ലി യാരകത്ത് ഇരുമ്പുഴി, റീന അരിമ്പ്ര, ജമീല മലപ്പുറം, ഷാഹിന കടുങ്ങൂത്ത്.



