മഞ്ചേരി: പ്രമുഖ മന:ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ഫാറൂഖ് കോളേജ് മുൻ പ്രഫസറുമായ പ്രൊഫ. മുഹമ്മദ് ഹസന്റെ ഭാര്യ ആയിഷ ഹസൻ (72) അന്തരിച്ചു. മഞ്ചേരി തട്ടായിൽ കുടുംബാംഗം ആണ്. മയ്യിത്ത് നമസ്കാരം വൈകിട്ട് 5നു ആനക്കയം ചെക്കപോസ്റ്റ് ‘വാദിറഹ് മ’ മസ്ജിദിൽ.
മക്കൾ: ഡോ. ജൗഹർ അലി (മന:സ്നേഹ ഹോസ്പിറ്റൽ, മുട്ടിപ്പാലം, മഞ്ചേരി), ഡോ. അനീസ് അലി (മന:ശാന്തി ഹോസ്പിറ്റൽ, ഐക്കരപ്പടി, രാമനാട്ടുകര), ഡോ. അബ്ദുല്ല സമീർ ജീജു (കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ചേർപ്പുളശ്ശേരി), യാസീനുൽ ഹസൻ (സിഇഒ, സി & എച്ച് ഇന്റർനാഷണൽ, ദുബായ്), സജിത. മരുമക്കൾ: സലീം (എൻജിനീയർ, കോഴിക്കോട്), ബുഷ്റ, റെജുല (കൊണ്ടോട്ടി), റൂബി (ഫറോക്ക്), നൈസി നവാസ് പൂനൂർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group