കോഴിക്കോട്: പ്രവാസികൾക്കുള്ള പെൻഷൻ വിതരണം മുടങ്ങിയ സാഹചര്യത്തിൽ, പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ ആവശ്യപ്പെട്ടു. പ്രവാസികൾ കൃത്യമായി അംശദായം അടയ്ക്കുന്നുണ്ടായിട്ടും രണ്ടു മാസമായി അവർക്ക് പെൻഷൻ നൽകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഭരിച്ചിരുന്ന 10 വർഷക്കാലം പെൻഷൻ മുടങ്ങിയിരുന്നില്ലെന്നും, എങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ പെൻഷൻ നൽകാത്തതെന്നും റിയാസ് ചോദിച്ചു. 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കാണ് പ്രവാസി വെൽഫെയർ ബോർഡ് വഴി പെൻഷൻ നൽകുന്നത്. എന്നാൽ സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് പെൻഷൻ മുടങ്ങുന്ന അവസ്ഥയുണ്ടായതെന്നും, ഈ വിഷയം സർക്കാർ എത്രയും പെട്ടെന്ന് ഗൗരവമായി കണ്ട് പരിഹരിക്കണമെന്നുമാണ് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



