കൽപ്പറ്റ- വയനാട്ടിലെ ദുരിതബാധിതരെ കാണുന്നതിനും ആശ്വാസം ചൊരിയുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി വയനാട്ടിലെത്തി. കണ്ണൂർ വിമാനതാവളത്തിൽനിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി എത്തുന്നത്. കൽപ്പറ്റ എസ്.കെ. എം.ജെ. സ്ക്ളിൽ കഴിയുന്ന ദുരിതബാധിതരെ മോഡി സന്ദർശിക്കും. വയനാട് കലക്ടറേറ്റിൽ ചേരുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവടങ്ങളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തിയ ശേഷം എം-17 ഹെലികോപ്റ്ററിലാണ് മോഡി കൽപ്പറ്റയിൽ ഇറങ്ങിയത്.
കൽപ്പറ്റയിൽനിന്ന് ചൂരൽമലയിലേക്ക് റോഡ് മാർഗമായിരിക്കും മോഡി യാത്ര ചെയ്യുക. വൈകിട്ട് 3.45ന് മോഡി കണ്ണൂരിൽനിന്ന് ദൽഹിയിലേക്ക് തിരിക്കും. മുഖ്യമന്ത്രി, ഗവർണർ, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരും മോഡിക്കൊപ്പമുണ്ട്.
വ്യോമനിരീക്ഷണത്തിന് ശേഷമാണ് മോഡി കൽപ്പറ്റ സ്കൂളിലേക്ക് വരിക. ബെയ്ലി പാലത്തിലൂടെ മോഡി നടക്കുമെന്നും അധികൃതർ അറിയിച്ചു. ഏകദേശം മൂന്നു മണിക്കൂറോളം മോഡി വയനാട്ടിൽ ചെലവിടും.