കണ്ണൂര്‍– കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നും ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഫോൺ പിടിച്ചത്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണ്ടെടുത്തത്. ഇവരുടെ പരാതിയെത്തുടർന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിനു പിന്നാലെ സുരക്ഷ വീഴ്ച വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഈ സംഭവം. കൂടാതെ, ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പൊലീസ് സാന്നിധ്യത്തില്‍ മദ്യപിച്ചെന്ന സംഭവവും കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫോൺ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group