Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • മിസൈല്‍ തടയുന്നതിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
    • ആഗോള വ്യോമയാന മേഖലക്ക് 2,600 കോടി ഡോളറിന്റെ നഷ്ടം
    • ട്രംപ് ഭ്രാന്തന്‍ നയങ്ങള്‍ തുടര്‍ന്നാല്‍ മൂന്നാംലോക മഹായുദ്ധം സുനിശ്ചിതമെന്ന് റഷ്യ
    • റിയാദ്, അല്‍ഖര്‍ജ് നഗരങ്ങള്‍ക്ക് സമീപം എട്ട് ഡ്രോണുകള്‍ തകര്‍ത്തു
    • ഇറാനെതിരായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി ഉയര്‍ന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘മകൾ വർഷങ്ങളായി അകൽച്ചയിലായിരുന്നു’; അന്ത്യയാത്ര വിവാദത്തിലായതോടെ എം.എം ലോറൻസിന്റെ പഴയ കുറിപ്പ് ചർച്ചയാകുന്നു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/09/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • മകൾ ആശ കുടുംബജീവിതത്തിലും പൊതുജീവിതത്തിലും ഒരുപാട് വിഷമിപ്പിച്ചെന്നും കുറിപ്പ്

    കൊച്ചി: കനൽ വഴികളിൽ ജ്വലിച്ചുനിന്ന അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ ഉണ്ടായതോടെ അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു.

    ലോറൻസിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാൻ അദ്ദേഹത്തിന്റെ മക്കളും കുടുംബവും നടപടി സ്വീകരിച്ചപ്പോൾ ആശയെന്ന മകൾ മൃതദേഹം പള്ളിയിൽ സംസ്‌കരിക്കണമെന്നും കോളജിന് നൽകാൻ പാടില്ലെന്നും പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് അന്തിമ തീരുമാനം ആകുംവരേ മൃതദേഹം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോടതി വിധിക്കു പിന്നാലെ എറണാകുളം ടൗൺഹാളിൽനിന്ന് പൊതുദർശനത്തിന് വെച്ച മൃതശരീരം പുറത്തേക്കെടുക്കുന്നതിനിടെ പരാതിക്കാരിയായ മകൾ ആശ ശവപേടകം തടഞ്ഞത് നേരിയ തർക്കങ്ങൾക്കും ഉന്തിനും തള്ളലിനും വഴിവെച്ചിരുന്നു. സംഭവം വാർത്തയായതോടെയാണ് മകൾ ആശയെക്കുറിച്ച് എം.എം ലോറൻസ് മൂന്നുവർഷം മുമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ എഴുതിയ എഫ്.ബി പോസ്റ്റ് സംഘപരിവാർ വിരുദ്ധ കേന്ദ്രങ്ങൾ വ്യാപകമായി ചർച്ചയാക്കുന്നത്. എന്നാൽ മൂത്ത മകനും സഹോദരിയുമൊന്നും പല നിർണായക ഘട്ടത്തിലും അച്ഛനെയും അമ്മയെയും നോക്കിയില്ലെന്നാണ് മകൾ ആശയുടെ ആരോപിണം.

    2021 മെയ് 27ന് എം.എം ലോറൻസ് എഴുതിയ എഫ്.ബി കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

    ഓക്‌സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശപ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.

    4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, ‘മകൾ’ എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.

    എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്.

    എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fb post MM Lawrence's funeral
    Latest News
    മിസൈല്‍ തടയുന്നതിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
    03/03/2026
    ആഗോള വ്യോമയാന മേഖലക്ക് 2,600 കോടി ഡോളറിന്റെ നഷ്ടം
    03/03/2026
    ട്രംപ് ഭ്രാന്തന്‍ നയങ്ങള്‍ തുടര്‍ന്നാല്‍ മൂന്നാംലോക മഹായുദ്ധം സുനിശ്ചിതമെന്ന് റഷ്യ
    03/03/2026
    റിയാദ്, അല്‍ഖര്‍ജ് നഗരങ്ങള്‍ക്ക് സമീപം എട്ട് ഡ്രോണുകള്‍ തകര്‍ത്തു
    03/03/2026
    ഇറാനെതിരായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി ഉയര്‍ന്നു
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.