Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 13
    Breaking:
    • കുവൈത്ത് ഫാമിലി വിസിറ്റ് വിസകള്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയെന്ന് സ്ഥിരീകരണം
    • വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; സംസ്ഥാനത്ത് 30 ലക്ഷത്തോളം പുതിയ അപേക്ഷകർ
    • നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിൻ സര്‍വീസ് ഉടന്‍
    • റിയാദിൽ പക്ഷാഘാതത്തെ തുടർന്ന് എട്ട് മാസം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
    • വോട്ട് കൊള്ള: ബിഹാറിൽ പദയാത്രയുമായി രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ഇനി മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡുകള്‍ കുഴിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Minister Muhammad Riyas
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് ജില്ലാ കളക്ടര്‍ പരിശോധിക്കണം. ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകള്‍ കുഴിക്കാന്‍ പാടില്ലെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.

    വിഷയത്തില്‍ വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ല കളക്ടര്‍ അടിയന്തരമായി യോഗം ചേരണം. ഇതു സംബന്ധിച്ച് സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളണം. കുടിവെള്ള പ്രശ്നം പോലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് പ്രാധാന്യമനുസരിച്ച് മാത്രം റോഡ് കുഴിക്കാന്‍ അനുമതി നല്‍കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്റെ സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കി പദ്ധതി എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജില്ലയ്ക്കാകെ ഉപയോഗപ്രദമാകുന്ന മീഞ്ചന്ത പാലം ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം. മഴക്കാലം നേരിടുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കണം. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഒട്ടേറെ റോഡുകള്‍ ജില്ലയിലുമുണ്ട്. പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുന്ന ഗ്രാമീണ റോഡുകളുടെ നിര്‍മാണം സംബന്ധിച്ച് തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കൃത്യമായ ഇടപെടലിലൂടെ അവ പരിഹരിച്ച് സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണം.

    ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കൃത്യമായ ഏകോപനവും അവലോകനവും ഇക്കാര്യങ്ങളില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയില്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വകുപ്പുകളെ മന്ത്രി അഭിനന്ദിച്ചു. എംഎല്‍എ മാരായ ടി പി രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, പിടിഎ റഹീം, ഇ കെ വിജയന്‍, ലിന്റോ ജോസഫ്, ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി പി സുധീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    P.A Muhammad Riyas Road digging
    Latest News
    കുവൈത്ത് ഫാമിലി വിസിറ്റ് വിസകള്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയെന്ന് സ്ഥിരീകരണം
    13/08/2025
    വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; സംസ്ഥാനത്ത് 30 ലക്ഷത്തോളം പുതിയ അപേക്ഷകർ
    13/08/2025
    നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിൻ സര്‍വീസ് ഉടന്‍
    13/08/2025
    റിയാദിൽ പക്ഷാഘാതത്തെ തുടർന്ന് എട്ട് മാസം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
    13/08/2025
    വോട്ട് കൊള്ള: ബിഹാറിൽ പദയാത്രയുമായി രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്
    13/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version