Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, January 27
    Breaking:
    • മായംകലര്‍ന്ന ഇന്ധനങ്ങളുടെ വില്‍പന: പെട്രോള്‍ ബങ്കിന് 32,000 റിയാല്‍ പിഴ
    • മസാജ് സെന്ററില്‍ അനാശാസ്യം: പ്രവാസി അറസ്റ്റില്‍
    • സൗദിയിൽ ഒരു വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 2,50,000 പുതിയ തൊഴിലവസരങ്ങള്‍
    • വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    • സൗദി, യു.എ.ഇ ബന്ധം പ്രാദേശിക സ്ഥിരതക്ക് നിര്‍ണ്ണായകമെന്ന് സൗദി വിദേശ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മലയാളത്തിന്റെ മാനസപുത്രി: ഇന്ന് ഓർമദിവസം

    മുസാഫിർBy മുസാഫിർ31/05/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നഷ്ടപ്പെട്ട നീലാംബരി. മെയ്‌ 31. സുഗന്ധവാഹിയായ ചന്ദനമരച്ചില്ലകളില്‍ ആര്‍ദ്രമായ
    കിളിയൊച്ചയുമായി ഒരോര്‍മദിനം കൂടി. ജാലകത്തിന്റെ സ്ഫടികത്തില്‍ തട്ടി കുരുവി നിമിഷങ്ങളോളം അതിന്മേല്‍ പറ്റിപ്പിടിച്ചിരുന്നു. കുരുവിയുടെ നെഞ്ചില്‍ നിന്നും രക്തം വാര്‍ന്നു സ്ഫടികത്തിന്മേല്‍ പടര്‍ന്നു. ഇന്ന് എന്‍റെ രക്തം ഈ കടലാസിലേക്ക് വാര്‍ന്നു വീഴട്ടെ. ആ രക്തം കൊണ്ട് ഞാന്‍ എഴുതട്ടെ. ഓരോ വാക്കും ഒരു അനുരഞ്ജനമാക്കി ഞാന്‍ എഴുതട്ടെ ( എന്‍റെ കഥ/ മാധവിക്കുട്ടി). പതിനാറു വർഷം മുമ്പ് ഇത് പോലൊരു ദിവസമാണ് പൂനെയിൽ മലയാളത്തിന്റെ മാനസപുത്രി മരണത്തിന്റെ തണുപ്പിലേക്ക് പോയത്.

    സാഹിത്യ നൊബേൽ സമ്മാന പരിഗണനയുടെ അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്ന കമലാദാസിനെ ഇക്കാര്യം പറഞ്ഞ് ഖുഷ്വന്ത്‌സിംഗ് ഉള്‍പ്പെടെയുള്ളവര്‍ അപഹസിച്ച സമയത്ത്, ജിദ്ദയിൽ നിന്ന് ഇറങ്ങിയ ഇംഗ്ലീഷ് പത്രമായ ‘സൗദി ഗസറ്റി’ൽ കമലാദാസ് എന്ന പേര് ഉൾപ്പെടെ ചില വിഖ്യാത എഴുത്തുകാരെ കുറിച്ച് നൊബേൽ പുരസ്കാര ലിസ്റ്റിൽ പരാമർശം ഉള്ളതായി ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു- എ. എഫ്. പിയെ ഉദ്ധരിച്ചുള്ള ആ ന്യൂസ് ക്ലിപ്പിംഗ് ഞാൻ അവർക്ക് അയച്ചു കൊടുത്തു. അത് കിട്ടിയപ്പോൾ ആഹ്ലാദം പ്രകടിപ്പിച്ചു അയച്ച മാധവിക്കുട്ടിയുടെ മറുപടി ഇതോടൊപ്പം. പിന്നീട് പല തവണ അവരെ സന്ദര്‍ശിക്കാനും സ്നേഹ സൗഹൃദങ്ങളുടെ ഒരു പാലം പണിയാനും എനിക്കും കുടുംബത്തിനും കഴിഞ്ഞു- മാധവിക്കുട്ടി കമലാ സുരയ്യ ആയ ശേഷം അവരെ കാണാന്‍ സന്ദര്‍ഭം ഒത്തുവന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കെട്ട ഈ കാലത്തിന്റെ ഓര്‍മയ്ക്കായി അവരുടെ ഈ വരികള്‍: ഗര്‍ഭത്തില്‍ നാശം ഒതുക്കുന്ന ഓരോ ബോംബും വിപല്‍ സൂചകങ്ങളായ കായ്ക്കളായി, കുട്ടികളുടെ ചിരി കൊണ്ട് സജീവമായ കളി സ്ഥലങ്ങളില്‍ പതിക്കും, പേ പിടിച്ച കണ്ണുകളുമായി നേതാക്കള്‍ അപ്പോള്‍ ഉച്ചഭാഷിണി പിടിച്ചു ഉന്മത്തരായി സംസാരിക്കും…./
    നഷ്ടപ്പെട്ട ആ നീലാംബാരിക്ക് ഹൃദയത്തില്‍ നിന്ന് പറിച്ചെടുത്ത ഒരു കുമ്പിള്‍ നീര്‍മാതളം, സ്നേഹാഞ്ജലി.(ഇറാഖിന്റെ കുവൈറ്റിന് മേലുള്ള അധിനിവേശത്തെത്തുടര്‍ന്ന് -1990 ഓഗസ്റ്റ് രണ്ട് – ഗള്‍ഫ് മേഖലയില്‍ അസ്വസ്ഥത ഉരുണ്ട് കൂടുമെന്ന ഉല്‍കണ്ഠ നിഴലിച്ച, കമലാദാസിന്റെ മറ്റൊരു കത്തും ഇതോടൊപ്പം). പുന്നയൂർക്കുളത്തെ നാലപ്പാട്ടും കൊൽക്കത്തയിൽ ലാൻസ് ഡൌൺ റോഡിലെ വസതിയും മാധവിക്കുട്ടി എന്ന അപൂർവ പ്രതിഭയുടെ കിളിക്കൊഞ്ചലുകളും കാലടിപ്പാടുകളും ഏറ്റു വാങ്ങിയ നന്മ വിടർന്ന ഒരു കാലം. നഷ്ടബാല്യങ്ങളുടെ സ്‌മൃതിചിത്രങ്ങളുമായി പ്രിയപ്പെട്ട എഴുത്തുകാരി, നമ്മുടെ മുമ്പിൽ. മലയാൺമയുടെ സഹജ ചാരുതയും നിരപേക്ഷ സൗന്ദര്യവും വിടർത്തി നിൽക്കുന്ന ഒരു പൂങ്കുലയുടെ പരിമളം. അതാണ് കമലാ സുരയ്യയുടെ ഓർമ്മകൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kamala Surayya Madhavikutty
    Latest News
    മായംകലര്‍ന്ന ഇന്ധനങ്ങളുടെ വില്‍പന: പെട്രോള്‍ ബങ്കിന് 32,000 റിയാല്‍ പിഴ
    27/01/2026
    മസാജ് സെന്ററില്‍ അനാശാസ്യം: പ്രവാസി അറസ്റ്റില്‍
    27/01/2026
    സൗദിയിൽ ഒരു വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 2,50,000 പുതിയ തൊഴിലവസരങ്ങള്‍
    27/01/2026
    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    27/01/2026
    സൗദി, യു.എ.ഇ ബന്ധം പ്രാദേശിക സ്ഥിരതക്ക് നിര്‍ണ്ണായകമെന്ന് സൗദി വിദേശ മന്ത്രി
    27/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.