Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • ഷെഫാലി ജാരിവാലയുടെ മരണം, താരം യുവത്വം നിലനിർത്താൻ മരുന്ന് കഴിച്ചിരുന്നതായി വെളിപ്പെടുത്തൽ
    • റിയാദില്‍ വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു
    • കവര്‍ച്ചക്കിടെ ഇന്ത്യന്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ 5 പേര്‍ക്ക് വിചാരണ
    • യു.എ.ഇയില്‍ ഭീകരവാദ കേസില്‍ 24 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ
    • അലി ഖാംനഇയെ ട്രംപ് ബഹുമാനിക്കണമെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    മനുഷ്യാവകാശങ്ങൾ ലംഘിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്നതിനെതിരെ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ പ്രമേയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/09/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: പ്രവാചക പ്രകീർത്തനത്തിന്റെ വൈവിധ്യ അനുഭവങ്ങൾ സമ്മാനിച്ച് അന്താരാഷ്ട്ര മീലാദ് സമ്മേളനം. ‘തിരുനബി(സ്വ) ജീവിതം, ദര്‍ശനം’ എന്ന പ്രമേയത്തില്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തും മര്‍കസും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗായക സംഘങ്ങളും മൗലിദ് ട്രൂപ്പുകളും അവിസ്മരണീയ പ്രകടനം നടത്തിയത്. സമ്മേളനം ബഹ്‌റൈൻ സുപ്രീം കോടതി മുൻ അധ്യക്ഷൻ ഹമദ് ബിൻ സാമി ഫള്ൽ അൽ-ദോസരി ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല മഅതൂഖ് മുഖ്യാതിഥിയായി. മനുഷ്യാവകാശങ്ങളെ പാടെ നിഷേധിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്‌റാഈൽ നടപടിക്കെതിരെ സമ്മേളനം പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും സാമൂഹിക-സാംസ്‌കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.

    പ്രശസ്ത അറബ് ഗായക സംഘമായ അല്‍ മാലിദ് ഗ്രൂപ്പിന്റെ ഗ്രാൻഡ് മൗലിദ് സമ്മേളനത്തെ അപൂർവ അനുഭവമാക്കി. വൈകുന്നേരം 4 മണിക്ക് 100 ഓളം വരുന്ന ദഫ് സംഘങ്ങൾ അണിനിരന്ന ഘോഷയാത്രയോടെയാണ് സമ്മേളന ചടങ്ങുകൾക്ക് തുടക്കമായത്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മദ്ഹുറസൂൽ പ്രഭാഷണം നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഡോ. യൂസഫ് അബ്ദുൽ ഗഫൂർ അൽ അബ്ബാസി, നബീൽ ഹമദ് ഈസ മുഹമ്മദ് അൽ-ഔൻ, ശൈഖ് അദ്നാൻ അബ്ദുല്ല ഹുസൈൻ അൽ ഖത്താൻ, അലി മസ്ഊദ് അൽ കഅബി സംബന്ധിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, അബൂ ഹനീഫല്‍ ഫൈസി തെന്നല, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, അബ്ദുറഹ്‌മാന്‍ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുറഹ്‌മാന്‍ ഹാജി കുറ്റൂര്‍, സി പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, അബ്ദുറഹ്‌മാന്‍ ദാരിമി കൂറ്റമ്പാറ, ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി മടവൂര്‍, മജീദ് കക്കാട്, ജി അബൂബക്കർ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Milad
    Latest News
    ഷെഫാലി ജാരിവാലയുടെ മരണം, താരം യുവത്വം നിലനിർത്താൻ മരുന്ന് കഴിച്ചിരുന്നതായി വെളിപ്പെടുത്തൽ
    28/06/2025
    റിയാദില്‍ വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു
    28/06/2025
    കവര്‍ച്ചക്കിടെ ഇന്ത്യന്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ 5 പേര്‍ക്ക് വിചാരണ
    28/06/2025
    യു.എ.ഇയില്‍ ഭീകരവാദ കേസില്‍ 24 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ
    28/06/2025
    അലി ഖാംനഇയെ ട്രംപ് ബഹുമാനിക്കണമെന്ന് ഇറാന്‍
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version