കൊച്ചി: കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്ന മഅ്ദനിയെ ഇന്ന്
സ്കാനിംഗിന് വിധേയമാക്കി. ഹീമോഡയാലിസിസ് നടന്ന് വരികയാണെന്നും ബന്ധുക്കൾ വ്യക്തമാക്കി. ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും വാർത്താ കുറിപ്പിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group