പരവൂർ: എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് (പാർവതി – 36) ആണ് പിടിയിലായത്. പരവൂരിലാണ് സംഭവം.
പരവൂർ ഇൻസ്പെക്ടർ ഡി. ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെത്തി.
ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പോലീസ് പരിശോധന നടത്തിയത്. ഷംനത്തിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group