കൽപ്പറ്റ: ചൂരൽമല ദുരന്തത്തിൽ ഇരകളായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ മുസ്‌ലിം കൾചറൽ ഫൗണ്ടേഷൻ ( എം.സി എഫ് ) തീരുമാനിച്ചതായി കൽപ്പറ്റയിൽ ചേർന്ന എം.സി.എഫ് സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു. വിദ്യാത്ഥികൾക്ക് എം സി എഫ് സൗജന്യ വിദ്യാഭ്യാസം നൽകും. നിരാലംബരായ കുടുംബങ്ങൾക്ക് താൽക്കാലിക താമസ സൗകര്യമൊരുക്കാനും എം സി എഫ് തീരുമാനിച്ചു. ഇതിന്നായി ജില്ലാ ഭരണ കൂടമായി ചർച്ചനടത്തും. കൽപ്പറ്റ എം സി എഫ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും സ്റ്റാഫും മാനേജ്മെന്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചു.
സെക്രട്ടറിയേറ്റ് യോഗത്തിൽ എം. സി. എഫ് പ്രസിഡന്റ് ഡോ.ജമാലുദ്ധീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടരി ഡോ. മുസ്തഫ ഫാറൂഖി, കെ പി യൂസുഫ് ഹാജി, എ പി മൊയ്തു, കെ പി മുഹമ്മദ്, കെ എം ഷബീർ അഹമ്മദ്, എം മുഹമ്മദ് മാസ്റ്റർ, സയ്യിദലി സ്വലാഹി, വി ഉമ്മർ ഹാജി ബത്തേരി, നജീബ് കാരടൻ, സി മുഹമ്മദ് റിപ്പൺ, നജീബ് തന്നാനി, പി അൽത്താഫ് എന്നിവർ പങ്കെടുത്തു.