Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 23
    Breaking:
    • ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്: യാത്രക്കാർ ദുരിതത്തിൽ
    • അബുദാബിയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
    • ഇറാന്‍ യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
    • മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
    • ഹെലികോപ്റ്റര്‍ അപകടം: സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മാര്‍ക്കോ സിനിമ: ടെലിവിഷനിൽ പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/03/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമക്ക് ടിവി പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി). തിയേറ്ററില്‍ എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശിപ്പിച്ച സിനിമ ആയതിനാലാണ് ടി.വി പ്രദര്‍നം നിഷേധിച്ചത്. ഒ.ടി.ടി കളില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയെങ്കിലും സി.ബി.എഫ്.സി അധികാരപരിധിയില്‍ പെടാത്തതിനാല്‍ നീക്കം ചെയ്യാനാകില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സിനിമയുടെ കാറ്റഗറി യു അല്ലെങ്കില്‍ യു.എ കാറ്റഗറിയിലേക്ക് മാറ്റാനുള്ള അപേക്ഷ സി.ബി.എഫ്.സി നിഷേധിച്ചു. സിനിമയില്‍ വയലന്‍സ് രംഗങ്ങള്‍ താഴ്ന്ന കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത രീതിയില്‍ ഉണ്ടായിരുന്നതിനാലാണ് അപേക്ഷ തള്ളിക്കളഞ്ഞത്. വയലന്‍സ് നിറഞ്ഞിരിക്കുന്ന സിനിമയായതിനാല്‍ രംഗങ്ങള്‍ കട്ട്‌ചെയ്ത് പ്രദര്‍ശിപ്പിക്കുക സാധ്യമല്ല.

    മാര്‍ക്കോ ഒ.ടി.ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്ന് സി.ബി.എഫ്.സി കേരള റീജിയണല്‍ മേധാവി നദീം തുഫേല്‍ വിശദീകരിച്ചു. എ സര്‍ട്ടിഫിക്കറ്റുള്ള സിനിമകള്‍ കുട്ടികള്‍ കാണാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളാണ്. എ സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ തിയേറ്ററില്‍ 18 വയസ്സിനു താഴെയുള്ള ആളുകള്‍ കാണുന്നു എന്ന പരാതി കിട്ടിയാല്‍ പതിനായിരം രൂപവരെ പിഴ ഈടാക്കാന്‍ നിയമമുണ്ട്.

    മാര്‍ക്കോ, ആവേശം എന്നിങ്ങനെ ഒന്നോ രണ്ടോ സിനിമകളില്‍ നിന്ന് കുട്ടികള്‍ അക്രമവാസന ഉള്ളവരാണെന്ന വിലയിരുത്തലിലേക്ക് സി.ബി.എഫ്.സി എത്തിയിട്ടില്ല. അതേ സമയം മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമ ഇനി ചെയ്യില്ലെന്ന് മാര്‍ക്കോ നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ് പറഞ്ഞു. വയലന്‍സ് പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ച് ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ക്ക് കാരണം സിനിമകളുടെ സ്വാധീനമാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറ്റവും വയലന്‍സുള്ള സിനിമ എന്ന ടൈറ്റിലില്‍ പ്രചരിപ്പിച്ച മാര്‍ക്കോ കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യയിലും മികച്ച കലക്ഷന്‍ നേടിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    marco
    Latest News
    ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്: യാത്രക്കാർ ദുരിതത്തിൽ
    23/03/2026
    അബുദാബിയിൽ കനത്ത മഴയും ഇടിമിന്നലും; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
    23/03/2026
    ഇറാന്‍ യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
    23/03/2026
    മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
    23/03/2026
    ഹെലികോപ്റ്റര്‍ അപകടം: സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍
    23/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version