തളിപ്പറമ്പ് – വാക് തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കി. ഇന്ന് രാവിലെ അരിപ്പാമ്പ്ര പറയൻകുളത്താണ് സംഭവം.
പരിയാരം അരിപ്പാമ്പ്ര പറയൻകുളത്തെ സുഭാഷാണ്(30) വീട്ടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. പരിക്കേറ്റ സുഹൃത്ത് പ്രിയേഷിനെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുത്തേറ്റ് പ്രിയേഷ് മരിച്ചിരിക്കാമെന്ന ഭയത്തിലാണ് സുഭാഷ് തുങ്ങിമരിച്ചതെന്നാണ് നിഗമനം.പരേതനായ നാരായണൻ – ലക്ഷ്മി ദമ്പതികളുടെ മകനാണ് സുഭാഷ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group