തിരൂരങ്ങാടി- ജോലിക്ക് വേണ്ടി നാളെ റിയാദിലേക്ക് പോകാൻ ടിക്കറ്റെടുത്ത യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി അമരേരി മുഹമ്മദ്-റജീന ദമ്പതികളുടെ ഏക മകൻ സാദിഖ് അലി (24) ആണു മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കരുമ്പിൽ ചുള്ളിപ്പാറയിലെ സമൂസക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. തുടർന്ന് കുളി കഴിഞ്ഞു സുഹൃത്തുക്കൾ കയറിയെങ്കിലും സാദിഖലി കുളി തുടർന്നു. ഇതിനിടെ സാദിഖ് അലിയെ കാണാതായി. തുടർന്ന് നാട്ടുകാരും കൂട്ടുകാരും കൂടി നടത്തിയ തെരച്ചിലിൽ സാദിഖ് അലിയെ കണ്ടെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ഫാത്തിമ നജ, : ഫാത്തിമ ഹന്ന
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group