കോട്ടയം – വീട്ടിൽ വോട്ട് ചെയ്ത് വൈകാതെ മുതിർന്ന സമ്മതിദായകൻ മരിച്ചു. പാലാ കൊഴുവനാൽ മനക്കുന്ന് എറയണ്ണൂർ എ.കെ. രാമൻനായരാ (99)ണ് മരി ച്ചത്.വാർധക്യസഹജമായഅസുഖങ്ങൾ
മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം രണ്ടുദിവസം മുമ്പാണ് വീട്ടിലെത്തിയത്. കൊച്ചുമകൻ ദയന്‍ ഒപ്പമാണ് താമസിച്ചിരുന്നത്.
ഉച്ചയ്ക്ക് ഊണുകഴിക്കുമ്പോഴാണ് ബാലറ്റുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തിയത്. വോട്ടുചെയ്ത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ മരിച്ചു. ഭാര്യ: പരേതയായ സരോ ജിനിയമ്മ .മകൾ: പരേതയായ തങ്കമണി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group