Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    • ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    • ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    • ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം നിരസിച്ച് ജസ്പ്രിത് ബുംറ: ‘മുൻഗണന ജോലിഭാരം ക്രമീകരിക്കുന്നതിന്…’
    • ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വശീകരണ ബാധയകറ്റാനെന്ന പേരിൽ പൂജയ്ക്കിടെ 19 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുൻ യുക്തിവാദി പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/05/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – വശീകരണ ബാധയകറ്റാനെന്ന പേരിൽ പൂജയ്‌ക്കെത്തിയ വീട്ടിൽ 19 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് തെയ്യം കലാകാരൻ അറസ്റ്റിൽ. മുട്ടന്നൂർ സ്വദേശി രമേശൻ മടയനെ (59) യാണ് എടക്കാട് സി.ഐ: ശംഭുനാഥ് അറസ്റ്റ് ചെയ്തത്.

    എടക്കാട് പോലീസ് പരിധിയിലെ ഒരു വീട്ടിലായിരുന്നു പീഡനശ്രമം അരങ്ങേറിയത്. നേരത്തെ കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടി മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ വശീകരിച്ച് കൊണ്ടുപോയതാണെന്ന നിഗമനത്തിൽ വീട്ടുകാർ പൂജ നടത്താൻ തീരുമാനിച്ചത്. വശീകരണബാധ ഒഴിവാക്കാൻ പൂജ കൊണ്ട് സാധിക്കുമെന്ന് രമേശൻ മടയൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് വീട്ടി ലെത്തിയ ഇയാൾ ആദ്യം പെൺകുട്ടിയുടെ മാതാവിനെ പൂജയ്ക്കിരുത്തി മന്ത്രങ്ങൾ ഉരുവിട്ട് വീട്ടുകാരുടെ വിശ്വാസം നേടി യെടുക്കുകയായിരുന്നു. ഇതിനു ശേഷം പെൺകുട്ടിയുടെ മുറിയിൽ പ്രവേശിച്ച് വാതിലടച്ച് ഇയാൾ പൂജ തുടങ്ങിയത്രെ. അൽപം കഴിഞ്ഞതോടെ പെൺകുട്ടി നിലവിളിച്ചപ്പോഴാണ് വീട്ടുകാർ ഇടപെട്ട് വാതിൽ തുറപ്പിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൂജാരി തന്നെ കയറിപ്പിടി ക്കുകയും ലൈംഗിക പീഡനത്തിനിരയാക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് വെളിപ്പെടുത്തിയതോടെ വിവരം പോലീസിലറിയിച്ചു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    രമേശൻ മടയൻ അന്ധവിശ്വാസങ്ങളുടെ പേരിൽ നിരന്തരം ഇത്തരം പൂജയ്ക്ക് സമ്മർദം ചെലുത്തുന്നയാളാണത്രെ. നേരത്തെ യുക്തിവാദിയായിരുന്ന രമേശൻ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ഊട്ടു പുരയിൽ ജീവനക്കാരനായിരുന്നു. ഇവിടെ കൈനോട്ടക്കാരായ പലരോടും ചങ്ങാത്തം സ്ഥാപിച്ച് സ്വയം കൈനോട്ടക്കാരനായി മാറുകയായിരുന്നു. പിന്നീട് ഓൺലൈൻ ജ്യോതിഷിയായും വീടുകളിൽ പരിഹാര പൂജകൾ നടത്തിയും അന്ധവിശ്വാസികളുടെ ഇടയിൽ പ്രിയപ്പെട്ടവനായി. അങ്ങനെയാണ് എട ക്കാട് പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിലും ഇയാൾക്ക് പൂജക്കെത്താൻ വഴി യൊരുങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് വിശദമായ മൊഴിയെടുത്ത ശേഷം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡു ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    17/06/2025
    ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    17/06/2025
    ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    17/06/2025
    ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം നിരസിച്ച് ജസ്പ്രിത് ബുംറ: ‘മുൻഗണന ജോലിഭാരം ക്രമീകരിക്കുന്നതിന്…’
    17/06/2025
    ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version