അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ച കാസര്‍കോട്ടേക്കു പോവുകയായിരുന്ന ട്രെയിനിന് ഇയാള്‍ ഡസ്റ്റ് ബിന്‍ എറിയുകയായിരുന്നു. ആര്‍പിഎഫ് എസ്ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആര്‍പിഎഫ് എച്ച്സി ഇ.ടി.കെ.പവിത്രന്, ശ്രീരജ്, മുഹമ്മദ് ബഷീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group