കൊച്ചി- മലയാളികൾ ക്രൗഡ് ഫണ്ടിംഗിലൂടെ തുക കണ്ടെത്തി ദിയാധനം നൽകി മോചിപ്പിക്കുന്ന അബ്ദുൽ റഹീമിന് വീടൊരുക്കുമന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി. യെമനിലെ ജയിലിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനവും സാധ്യമാകുമെന്നും ഇതിനുള്ള പ്രവർത്തനങ്ങളിലാണെന്നും എം.എ യൂസഫലി വ്യക്തമാക്കി.
ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രഖ്യാപനം.
കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിഞ്ഞുവരുന്ന നിമിഷപ്രിയയുടെ മോചനവും സാധ്യമാകും. നിമിഷപ്രിയയെ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനായി കേന്ദ്രവും താനും പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താനാകില്ല. ക്രെഡിറ്റ് ആര്‍ക്കെന്നതല്ല. സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും യൂസഫലി വ്യക്തമാക്കി.