Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ഇറാനിലെ ഭരണമാറ്റം കുഴപ്പത്തിന് കാരണമാവും; അമേരിക്കന്‍ സൈന്യത്തിന്റെ ലക്ഷ്യമല്ലെന്നും മലക്കം മറിഞ്ഞ് ട്രംപ്
    • സ്വരാജ് തോറ്റു; പന്തയത്തില്‍ മുന്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിലേക്ക്
    • തരൂരിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍; പ്രധാമന്ത്രിയെ പുകഴ്ത്തിയതില്‍ ഹൈക്കമാന്‍ഡ് നിലപാട് പറയട്ടെ
    • വെടിനിര്‍ത്തല്‍ ലംഘനം: ഇസ്രായേലിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്
    • കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകം; പെണ്‍സുഹൃത്തും ഭര്‍ത്താവും പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    നിലമ്പൂരിൽ എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആ​ഹ്ലാദിക്കുന്നത് സംഘ്പരിവാറും ജമാഅത്തെ ഇസ്ലാമിയുമാണെന്നാണ് എം സ്വരാജിന്റെ ആരോപണം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/06/2025 Kerala India Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    m swaraj
    എം. സ്വരാജ് ( ഫയൽ ചിത്രം)
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലമ്പൂരിൽ സിപിഎമ്മിന്റെ തോൽവിയിൽ ആഹ്ലാദിക്കുന്നവരെ പരിഹാസിച്ച് എം. സ്വരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് ഇടത്പക്ഷത്തിന്റെ തോൽവിയിൽ ആഹ്ലാദിക്കുന്നവരെ പരിഹസിച്ച് എം. സ്വരാജ് കുറിപ്പിട്ടത്. എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആ​ഹ്ലാദിക്കുന്നത് സംഘ്പരിവാറും ജമാഅത്തെ ഇസ്ലാമിയുമാണെന്നാണ് എം സ്വരാജിന്റെ ആരോപണം.

    കുറിപ്പിന്റെ പൂർണരൂപം:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ…..
    തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്. LDFന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്. വർഗീയവിഷ വിതരണക്കാരി മുതൽ RSS ന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്. RSS ന്റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ്😀. ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് LDF പരാജയം അവരും ആഘോഷിക്കുന്നു. LDFന്റെ പരാജയം / UDF വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം. ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന് അക്രമിക്കുന്നുവെങ്കിൽ, സകല നിറത്തിലുമുള്ള വർഗ്ഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Facebook jamaathe islami M Swaraj Nilambur RSS
    Latest News
    ഇറാനിലെ ഭരണമാറ്റം കുഴപ്പത്തിന് കാരണമാവും; അമേരിക്കന്‍ സൈന്യത്തിന്റെ ലക്ഷ്യമല്ലെന്നും മലക്കം മറിഞ്ഞ് ട്രംപ്
    24/06/2025
    സ്വരാജ് തോറ്റു; പന്തയത്തില്‍ മുന്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിലേക്ക്
    24/06/2025
    തരൂരിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍; പ്രധാമന്ത്രിയെ പുകഴ്ത്തിയതില്‍ ഹൈക്കമാന്‍ഡ് നിലപാട് പറയട്ടെ
    24/06/2025
    വെടിനിര്‍ത്തല്‍ ലംഘനം: ഇസ്രായേലിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്
    24/06/2025
    കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകം; പെണ്‍സുഹൃത്തും ഭര്‍ത്താവും പിടിയില്‍
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version