പാലക്കാട്: മണ്ണാർക്കാട് വയോധികയെ നോമ്പുകഞ്ഞിയിൽ വിഷം ചേർത്തുകൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. മരണപ്പെട്ട നബീസയുടെ പേരമകൻ ബഷീറിൻ്റെ ഭാര്യ ഫസീല, രണ്ടാംപ്രതി ബഷീർ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.
വിഷം നൽകിയ ഭക്ഷണം നൽകിയിട്ടും അപകടം സംഭവിക്കാത്തതിനെ തുടർന്ന് പ്രതികൾ നബീസയെ കൊണ്ട് നിർബന്ധിപ്പിച്ച് വിഷം കഴിപ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയതിന് ശേഷം മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു. എട്ടുവർഷം നീണ്ടുനിന്ന നിയമനടപടികൾക്കും ഒരു വർഷത്തെ വിചാരണക്കൊടുവിലാണ് ശിക്ഷ വിധിച്ചത്.
മണ്ണാ൪ക്കാട് പട്ടികജാതി പട്ടികവകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നിർണായകമായ കേസില്‍ 35 സാക്ഷികളെ വിസ്തരിച്ചു.