Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 17
    Breaking:
    • വിശുദ്ധ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഐ.സി.എഫ് റിയാദ് യാത്രയയപ്പ് നല്‍കി
    • മുസ്ലിം ലീഗ് മന്ത്രിപ്പട്ടികയിൽ കോഴിക്കോടിന് അവഗണന; പാറക്കൽ അബ്ദുല്ലയെ തഴഞ്ഞതിൽ അണികളുടെ കടുത്ത പ്രതിഷേധം, സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കാൻ നീക്കം
    • ലീഗ് മന്ത്രിമാരുടെ പട്ടിക കൈമാറി; അഞ്ചംഗ സംഘത്തിൽ കുഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും​
    • മനുഷ്യാവകാശത്തിൽ അമേരിക്കയ്ക്ക് ഇരട്ടത്താപ്പ്; രൂക്ഷവിമർശനവുമായി ഇറാൻ
    • ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ലീഗ് മന്ത്രിമാരുടെ പട്ടിക കൈമാറി; അഞ്ചംഗ സംഘത്തിൽ കുഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/05/2026 Kerala Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് പ്രതിനിധികളുടെ അന്തിമ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരടങ്ങുന്ന അഞ്ചംഗ സാധ്യത പട്ടികയാണ് ലീഗ് നേതൃത്വം സമർപ്പിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പട്ടിക മുഖ്യമന്ത്രിക്ക് കൈമാറിയത്. വകുപ്പുവിഭജനം സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും ഇന്ന് വൈകുന്നേരം നാലുമണിയോടെ മന്ത്രിമാരുടെ കാര്യത്തിൽ പൂർണ്ണമായ ഔദ്യോഗിക വ്യക്തത വരുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, മന്ത്രിസ്ഥാനത്തിന്മേൽ ലീഗിൽ ടേം വ്യവസ്ഥയുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

    ​ഒരു ജില്ലയിൽ നിന്ന് പരമാവധി രണ്ട് മന്ത്രിമാർ എന്ന മുൻ ധാരണയിലാണ് അവസാന നിമിഷം ലീഗ് നേതൃത്വം മാറ്റം വരുത്തിയത്. മലപ്പുറം ജില്ലയിൽ നിന്ന് രണ്ട് പേരെ മാത്രം മന്ത്രിമാരാക്കിയാൽ മതിയെന്നായിരുന്നു ആദ്യ ആലോചന. ഇത് പ്രകാരം കെ.എം. ഷാജി, പി.കെ. ബഷീർ എന്നിവരിൽ ഒരാളെ മാത്രം ഉൾപ്പെടുത്താനായിരുന്നു സാധ്യത. എന്നാൽ, ഇന്ന് നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിൽ ഇരുവരെയും പട്ടികയിൽ നിലനിർത്താൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് മാത്രം കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ മൂന്ന് ലീഗ് മന്ത്രിമാരുണ്ടാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​മന്ത്രിസഭാ രൂപീകരണത്തിന്റെ അന്തിമഘട്ടത്തിലും ലീഗിനുള്ളിൽ പ്രാദേശികമായ അവകാശവാദങ്ങൾ ശക്തമാണ്. കാസർകോട് നിന്നുള്ള നിയുക്ത എം.എൽ.എ എ.കെ.എം അഷറഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അവർ സംസ്ഥാന ലീഗ് നേതൃത്വത്തിന് കത്ത് നൽകിയതായാണ് വിവരം. ഇതിനൊപ്പം മലബാറിലെ പ്രമുഖ കേന്ദ്രമായ കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി പ്രാദേശിക ലീഗ് പ്രവർത്തകരും രംഗത്തുണ്ട്. വിവിധ കോണുകളിൽ നിന്ന് അവകാശവാദങ്ങളും ചർച്ചകളും സജീവമായി തുടരുമ്പോഴും, ഇന്ന് വൈകുന്നേരത്തോടെ മന്ത്രിസഭയുടെ അന്തിമ ചിത്രം പൂർണ്ണമാകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Muslim League Kerala
    Latest News
    വിശുദ്ധ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഐ.സി.എഫ് റിയാദ് യാത്രയയപ്പ് നല്‍കി
    17/05/2026
    മുസ്ലിം ലീഗ് മന്ത്രിപ്പട്ടികയിൽ കോഴിക്കോടിന് അവഗണന; പാറക്കൽ അബ്ദുല്ലയെ തഴഞ്ഞതിൽ അണികളുടെ കടുത്ത പ്രതിഷേധം, സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കാൻ നീക്കം
    17/05/2026
    ലീഗ് മന്ത്രിമാരുടെ പട്ടിക കൈമാറി; അഞ്ചംഗ സംഘത്തിൽ കുഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും​
    17/05/2026
    മനുഷ്യാവകാശത്തിൽ അമേരിക്കയ്ക്ക് ഇരട്ടത്താപ്പ്; രൂക്ഷവിമർശനവുമായി ഇറാൻ
    17/05/2026
    ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും
    17/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.